12:54 AM

(0) Comments

സന്തുഷ്ട ജീവിതം നയിക്കുവാന്‍ ചില നിര്‍ദ്ദേശങ്ങള്‍

ബഷീര്‍ പൂക്കോട്ടൂര്‍

സന്തുഷ്ട ജീവിതം നയിക്കുവാന്‍ ചില നിര്‍ദ്ദേശങ്ങള്‍

  • ഒരിക്കലും അലസരായി ഇരിക്കരുത്‌

  • വാഗ്ദാനങ്ങള്‍ നല്‍കുന്നതില്‍ മിതവ്യം പാലിക്കുക

  • സത്യം പറയുക, സദാ മൃദുവായി സംസാരിക്കുക

  • നിങ്ങളുടെ വരുമാനത്തിനൊത്ത്‌ ചെലവ്‌ ചെയ്യുക

  • മദ്യപാനികളില്‍ നിന്ന്‌ വിട്ടു നില്‍ക്കുക(അഥവ
    മദ്യപിക്കാതിരിക്കുക)

  • ശുദ്ധമായ സ്വഭാവമാണ്‌ ഉത്തമ ഗുണം

  • നിങ്ങള്‍ക്ക്‌ ഭാര്യയെ പോറ്റാന്‍ കഴിവില്ലെങ്കില്‍ കല്യാണം
    കഴിക്കരുത്‌

  • ഒരാളുമായി സംസാരിക്കുമ്പോള്‍ ആ വ്യക്തിയുടെ കണ്ണുകളിലൂടെ
    തിരിച്ചറിയുക

  • യുവത്വത്തില്‍ നിങ്ങള്‍ സ്വരൂപിക്കുന്ന സമ്പാദ്യങ്ങള്‍ മാത്രമേ
    വാര്‍ദ്ധക്യത്തില്‍ നിങ്ങള്‍ക്ക്‌ സഹായകമാവൂ.

  • പരിധി വിട്ട്‌ കടം വാങ്ങരുത്‌. നിങ്ങള്‍ക്ക്‌ തിരിച്ചടക്കാന്‍
    കഴിയുന്നതിന്റെ പരിധി വെക്കുക.

  • നല്ല വാക്കുകളും നല്ല സുഹൃത്തുക്കളും നിങ്ങളുടെ വ്യക്തിത്വത്തെ
    പ്രതിഫലിപ്പിക്കും.

  • ആരെങ്കിലും നിങ്ങളെ ശിക്ഷാര്‍ഹനെന്ന്‌ കുറ്റപ്പെടുത്തിയാല്‍ ആ
    കുറ്റപ്പെടുത്തലില്‍ നിന്ന്‌ മുക്തനാവാന്‍ നിങ്ങള്‍ സ്വയം ശ്രമിക്കുക.

  • പകലത്തെ ജോലിയെല്ലാം തീര്‍ത്ത ശേഷം രാത്രിയില്‍, താന്‍ അന്ന്‌
    ചെയ്ത ജോലികളെല്ലാം അവലോകനം ചെയ്യുക.

  • അറിവും അന്തസ്സും കര്‍മ്മവും കൊണ്ട്‌ മഹത്വം നേടുക.

  • മനസ്സിനെ അലയാന്‍ വിടുന്നത്‌ തടയുക

  • സന്‍മാര്‍ഗങ്ങള്‍ അനുഷ്ടിക്കുക

  • ഭക്തി കൊണ്ടും വിനയം കൊണ്ടും ഗുരുവിന്റെ അനുഗ്രഹങ്ങളെ നേടുക

  • മനുഷ്യത്വത്തിന്റെ മാര്‍ഗത്തെ പിന്തുടരുക

  • മാനവസേവ മാത്രമാണ്‌ ഈശ്വരസേവ

  • നല്ലത്‌ കാണുക, നല്ലത്‌ ചെയ്യുക, നല്ലതു കേള്‍ക്കുക, നല്ലത്‌
    ചിന്തിക്കുക, എല്ലായ്പ്പോഴും നല്ല കാര്യങ്ങള്‍ ചെയ്യാന്‍ സദാ തയ്യാറായിടുക, നല്ലത്‌
    ചെയ്യുന്നത്‌ തുടരുക.

മുകളില്‍ കൊടുത്ത സൂത്രങ്ങള്‍ ആഴ്ചയില്‍ ഒരു പ്രാവശ്യമെങ്കിലും വായിച്ച്‌, അവയെ
പിന്തുടരുക.