12:04 AM

(9) Comments

മലപ്പുറം നിഘണ്ടു (Malappuram Dictionary)

മലപ്പുറത്തിന്റെ മലയാളം
==============

ഇജ്ജ്‌ - താങ്കള്‍
ഇച്ച്‌ - എനിക്ക്‌
കജ്ജ്‌ - കൈ
നെജ്ജ്‌ - നെയ്യ്‌
പജ്ജ്‌ - പശു
കുജ്ജ്‌ - കുഴി
തിജ്ജ്‌ - തീ
കുടി - വീട്‌
പെര - വീട്‌
മണ്ടുക - ഓടുക
പള്ള - വയര്‍
ബെരുത്തം - വേദന
പള്ളീ ബെരുത്തം - വയറു വേദന
മാണം - വേണം
മാങ്ങി - വാങ്ങി
മാണ്ട - വേണ്ട
നെജ്ജപ്പം - നെയ്യപ്പം
കുജ്ജപ്പം - കുഴിയപ്പം
അനക്ക്‌ - നിനക്ക്‌
ഇബടെ - ഇവിടെ
ഔടെ - അവിടെ
എത്താ - എന്താ
ബെജ്ജാ- സുഖമില്ല
എറച്ചി - ഇറച്ചി
പഞ്ചാര - പഞ്ചസാര
ചക്കര - ശര്‍ക്കര
ബെള്‍ത്തുള്ളി - വെളുത്തുള്ളി
ബെയ്ക്കുക - തിന്നുക
ഓന്‌ - അവന്‍
ഓള്‍ - അവള്‍
ഓല്‍ക്ക്‌ - അവര്‍ക്ക്‌
കജ്ജൂല - കഴിയുകയില്ല
എങ്ങട്ട്‌ - എങ്ങോട്ട്‌
ഇങ്ങട്ട്‌ - ഇങ്ങോട്ട്‌
പോണത്‌ - പോകുന്നത്‌
പൈക്കള്‍ - പശുക്കള്‍
മന്‍സന്‍ - മനുഷ്യന്‍
വര്ണ്ണ്ട്‌ - വരുന്നുണ്ട്‌
ചൊര്‍ക്ക്‌ - സൌന്ദര്യം


::ഇതു ആരെയും വേദനിപ്പിക്കാനല്ല.
തമാശയായി കരുതുക
.


Malappuram Dictionary
Malayalam Language, Words, Language Tutor
Keralam, My Website,
9 Responses to "മലപ്പുറം നിഘണ്ടു (Malappuram Dictionary)"
August 24, 2008 at 3:33 AM
വേദനിച്ചു..!

തിരുത്തുകള്‍:

പെര - വീട്‌ (പൊര)

ബെജ്ജാ- സുഖമില്ല (വയ്യാ)

വേറേ ചിലത്‌:

വയ്ക്കൂല - കഴിയില്ല
മോറു്‌/മൊകറു്‌ - മുഖം
മോറുക - കഴുകുക
മട്ടമ്പോലെ - യുക്തം പോലെ
മടമ്പ്‌ - കാലിന്‍റെ ആംഗിള്‍
ബീത്തുക - ഒഴിക്കുക

ഞ്ഞിം മാണോ?
August 24, 2008 at 10:11 PM
ഈ മലയാള ഭൂമീല്‍ അച്ചടി മലയാളം പറയുന്ന ഏത് നാട്ടുകാരുണ്ട്. ഇങ്ങനെയൊക്കെ പറയുന്നതില്‍ എന്ത് തെറ്റ്. ഓരോ ദേശത്തും അവരവരുടെ സംസാര ശൈലിക്ക് വിത്യാസമുണ്ട്. അത് മലയാളം അറിയാഞ്ഞിട്ടല്ല.

കേരളത്തിന്റെ സാംസ്കാരിക തലസ്താനമായ തൃശൂരില്‍ എങ്ങനെ സംസാരിക്കുന്നു എന്ന് നോക്കിയില്ല. അനന്തപുരിയില്‍ മലയാളികള്‍ എങ്ങനെ സംസാരിക്കുന്നു എന്ന് നമുക്ക് വിഷയമല്ല. കണ്ണൂരും കാസര്കോട്ടും തുടങ്ങി നമ്മുടെ മറ്റ് ജില്ലകളിലൊക്കെ എങ്ങനെ മലയാളം ഉപയോഗിക്കുന്നു എന്ന് നോക്കാതെ മലപ്പുറത്തെ ഡിക്ഷണറി തിരഞ്ഞെടുത്ത് പോസ്റ്റിയതില്‍ എന്തെങ്കിലും മലപ്പുറം വിരോധം ഉണ്ടോ എന്ന് സംശയിക്കുന്നു.
എന്തായാലും വേദനിച്ചില്ല.
മാതാപിതാക്കള്ക്ക് ഫാഷന്‍ കുറവാണന്ന് കരുതി അവരെ തെരുവിലേക്കെറിയാന്‍ പറ്റില്ലല്ലോ.......

ചുമ്മാ പ്രതികരിച്ചതാ കെട്ടോ... ഇതൊക്കെയല്ലേ ഒരു രസം. അല്ല, ജ്ജ് പ്പോതെബ്ട്ന്നാ പട്ച്ചഅ്
August 25, 2008 at 12:26 AM
ഇതില്‍ വേദനിപ്പിക്കുന്നതൊന്നുമില്ല. മാത്രമല്ല ഇത് അറിവാണ്. അച്ചടിഭാഷയേക്കാള്‍ ഊര്‍ജ്ജമുണ്ട് ഇവയ്ക്ക്. ഇതുപോലെ എല്ലാജില്ല/പ്രദേശങ്ങളുടെയും നിഘണ്ടു ഉണ്ടാവണം. മലയാളത്തിന്റെ മുക്കിലും മൂലയിലും പ്രകാശം പരക്കട്ടെ.
നല്ല ഉദ്യമം. തളരാ‍തെ മുന്നോട്ട്!!!
ശ്രീ പാമരന്‍
വേദനിച്ചെങ്കില്‍ ക്ഷമിക്കണം ,ന്റെ ബര്‍ത്താനം തന്നെ ഞാന്‍ ഒരു പോസ്റ്റാക്കിയതാ .എനിക്ക്‌ അച്ചടി ഭാസയൊന്നും അറീല്ല
കമന്റിട്ടതിനു നന്ദിണ്ട്ട്ടോ

ശ്രീ നരിക്കുന്നൻ
ബ്ലോഗ്‌ സന്ദര്‍ശിച്ചതിന്‌ ആദ്യമേ നന്ദി പറയട്ടേ
എനിക്ക്‌ മലപ്പുറം വിരോധമൊന്നൂല്ല. ഞാനും മല്‍പ്പൊര്‍ത്ത്‌ തന്നെ പാര്‍ക്ക്ണത്‌

ശ്രീ Prav
വളരെയധികം നന്ദി
ശെയ്യ്ത്താനേ - ചെകുത്താനേ

ങ്ങളെ ബിളിച്ചതല്ല ട്ടാ മാനേ
ശ്രീ said :
August 25, 2008 at 10:12 AM
കൊള്ളാട്ടോ
September 6, 2011 at 7:07 PM
ഇഞ്ഞും ഒരുപാട് ഇണ്ടല്ലോ ഒക്കെ അങ്ങട്റ്റ് ചേര്‍ക്ക് ബസീറെ.
Unknown said :
September 22, 2021 at 7:10 PM
ജബടക്ക=ജ്ജ്‌ എബ്ട്ക്കാ= നിയ്യ്‌ എവിടേക്കാ
Anonymous said :
June 8, 2022 at 1:22 PM
ജോറായി

Post a Comment

ജ്ജ് മുണ്ടാതെ പോവാണോ