2:35 AM
ഫ്രീ ഡൊമൈന്‍
ബഷീര്‍ പൂക്കോട്ടൂര്‍
ഇത് ഒരു പക്ഷേ നിങ്ങള്‍ അറിഞ്ഞ കാര്യമായിരിക്കാം. എനിക്കിത് പുതിയ അറിവായത് കൊണ്ട് ഇവിടെ പോസ്റ്റിടുന്നു.
പറഞ്ഞ് വന്നത് ഫ്രീ ഡൊമൈനിനെ കുറിച്ചാണ് . സൌജന്യമായി നമ്മുടെ ബ്ലോഗിലേക്കോ മറ്റേതെങ്കിലും സൈറ്റിലേക്ക് റീഡയറക്ട് ചെയ്യാം. ഉദാഹരണത്തിന് ഈ ബ്ലോഗിന്റെ വിലാസം http://entewebsite.blogspot.com/ എന്നാണ്. എന്നാല്‍ www.basheer.tk എന്ന് ബ്രൊസറില്‍ എന്റര്‍ ചെയ്താല്‍ ഈ ബ്ലോഗ് തുറന്ന് വരുന്നതാണ്.
ഈ വിലാസത്തില്‍ http://www.dot.tk/en/pageA00C1A.html നിങ്ങള്‍ക്കിഷ്ടമുള്ള പേരില്‍ ഡൊമൈന്‍ തിറ്രഞെടുക്കാം (ആണ്‍കുട്ടികള്‍ ആ പേര് നേരെത്തെ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ മാത്രം). .tk എന്നതായിരിക്കും എക്സ്റ്റന്‍ഷന്‍. വളരെ എളുപ്പത്തില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തും അല്ലാതെയും ഡൊമൈന്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഹോം പേജിലെ teak എന്ന ലിങ്ക് വഴി ഈ സൈറ്റില്‍ യൂസര്‍ ഐ ഡിയും പാസ് വേര്‍ഡും നിര്‍മിക്കാം. അതിനു ശേഷം വലത്ത് സൈഡിലുള്ള MY DOMAIS -> ADD A NEW

DOMAIN ക്ലിക്ക് ചെയ്യുക.
ശേഷം Register a New Domain എന്നതിന്റെ താഴെ ഇഷടമുള്ള ഡൊമൈന്‍ എന്റര്‍ ചെയ്യുക. നെക്സ്റ്റ് ബട്ടണ്‍ അമര്‍ത്തുക. ഡൊമൈന്‍ ലഭ്യമല്ലെങ്കില്‍ വീണ്ടും എന്റര്‍ ചെയ്യാന്‍ ആവശ്യപ്പെടും.
ഡൊമൈന്‍ ലഭ്യമാണെങ്കില്‍ FREE DOMAIN സെലക്റ്റ് ചെയ്യുക. നെക്സ്റ്റ് ബട്ടണ്‍ അമര്‍ത്തുക.
ശേഷം ഏത് ബ്ലോഗ്ഗിലേക്ക്/ സൈറ്റിലേക്കാണോ റീഡയറക്റ്റ് ചെയ്യേണ്ടത് ആ വിലാസം എന്റര്‍ ചെയ്യുക. ഈ മെയില്‍ വിലാസം മാത്രം മതിയെങ്കില്‍ താഴെയുള്ള ടിക് ചെയ്യുക. പിന്നെ വേര്‍ഡ് വെരിഫികേഷന് ടൈപ്പ് ചെയ്യുക.
ഇനി നിങ്ങള്‍ ഈ ഡൊമൈന്‍ ഉപയോഗിച്ച് നിങളുടെ ബ്ലോഗ്ഗൊ/ സൈറ്റോ തുറക്കാവുന്നതാണ്.
ഈ ഡൊമൈന്‍ പണം കൊടുത്തും സ്വന്തമാക്കാം. ഫ്രീ അല്ലേ എന്ന് കരുതി യാഹുവിന്റ്റെയും ഗൂഗിളിന്റെയും ഡൊമൈന്‍ രജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിക്കണ്ട. അതവര് തന്നെ ആദ്യം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. (അനുഭവം പറഞതണേ..).
NB: ഓര്‍ക്കുക ലോകത്ത് ഒരാളും ഒന്നും സൌജന്യമായി നല്‍കില്ല. അതിന്റെ പിന്നില്‍ എന്തെകിലും താല്പര്യം ഉണ്ടാവാം.
ഇത് ഡൊമൈന്‍ ആണെന്ന് തോന്നുന്നില്ല. എന്തോ പ്രോഗ്രാം ഉപയോഗിച്ച് റീനെയിം ചെയ്യുകയാണ്. എന്റെ ഊഹം പറഞതാണ്. ശരിയൊ തെറ്റൊ ആവാം. എന്നാല്‍ ഈ ഡൊമൈന്‍ ഉപയോഗിച്ച ഒരു സൈറ്റില്‍ നിന്ന് ലിങ്ക് വഴി വേറെ സൈറ്റിലേക്ക് പോയാലും ഡൊമൈന്‍ മാറുന്നില്ല.