11:15 AM

(0) Comments

നിങ്ങളുടെ പാസ്‌വേര്‍ഡ് സുരക്ഷിതമാണോ ?

ബഷീര്‍ പൂക്കോട്ടൂര്‍

ദൂര്‍ബലമായ പാസ്‌വേഡാണ് പലപ്പോഴും ഹാക്കിങ് എളുപ്പമാക്കുക. ഒരു വാക്കോ അക്ഷരങ്ങളുടെയും അക്കങ്ങളുടെയും ലളിതമായ കോമ്പിനേഷനോ ആണ് പലരും പാസ്‌വേഡായി ഉപയോഗിക്കുന്നത്. abc123 എന്ന സംിപിള്‍ പാസ്‌വേഡ് ഇന്നും ഉപയോഗിക്കുന്ന എത്രയോ പേരുണ്ട്.

http://howsecureismypassword.net/
എന്ന വെബ്‌സൈറ്റില്‍ നിങ്ങളുടെ പാസ്‌വേഡ് എത്ര സുരക്ഷിതമാണെന്ന് മനസ്സിലാക്കാനാവും. ഒരു ശരാശരി ഡെസ്‌ക് ടോപ്പ് സിസ്റ്റത്തിന് എത്ര സമയംകൊണ്ട് നിങ്ങളുടെ പാസ്‌വേഡ് ക്രാക്ക് ചെയ്യാന്‍ കഴിയുമെന്ന് ഈ വെബ്‌സൈറ്റ് പറഞ്ഞുതരും. പാസ്‌വേഡ് സൂക്ഷിക്കുകയോ യൂസര്‍നെയിം ചോദിക്കുകയോ ചെയ്യാത്ത പ്രസ്തുത സൈറ്റിനെ അവിശ്വസിക്കേണ്ട. ഏറ്റവും വ്യാപകമായി ഉപയോഗിക്കപ്പെടുന്ന 20 പാസ് വേഡുകളില്‍ ഒന്നാണ്
abc123. ഇതാണ് നിങ്ങളുടെ പാസ്‌വേഡ് എങ്കില്‍ ഉടന്‍ മാറ്റാന്‍ മടിക്കരുത്.

കൂടുതല്‍ വായനക്ക് മാതൃഭൂമി ടെക്നിക്കല്‍ പേജ് സന്ദര്‍ശിക്കുക Clik Here

മാതൃഭൂമിയില്‍നിന്നും അടിച്ചുമറ്റിയത്

10:56 PM

(0) Comments

ഒന്നാം സ്വാതന്ത്ര്യം

Unknown

വലുതായി കാണാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക

3:36 PM

(0) Comments

A2 പോസിറ്റീവ്‌ രക്തം ആവശ്യമുണ്ട്‌

ബഷീര്‍ പൂക്കോട്ടൂര്‍

10:38 PM

(0) Comments

ഇതാ ഒരു നിമിഷം.............

ബഷീര്‍ പൂക്കോട്ടൂര്‍

12:14 AM

(0) Comments

12:23 AM

(0) Comments

ലൈവ്‌ ആത്മഹത്യ

ബഷീര്‍ പൂക്കോട്ടൂര്‍

എസ്‌.എസ്‌.എല്‍.സി പരീക്ഷയില്‍ തോറ്റതിനു യുവതിയുടെ ആത്മഹത്യാ ശ്രമം.

10:03 AM

(0) Comments

ഡോക്ടറും രോഗിയും

ബഷീര്‍ പൂക്കോട്ടൂര്‍

,

2:35 AM

(2) Comments

ഫ്രീ ഡൊമൈന്‍

ബഷീര്‍ പൂക്കോട്ടൂര്‍

ഇത് ഒരു പക്ഷേ നിങ്ങള്‍ അറിഞ്ഞ കാര്യമായിരിക്കാം. എനിക്കിത് പുതിയ അറിവായത് കൊണ്ട് ഇവിടെ പോസ്റ്റിടുന്നു.
പറഞ്ഞ് വന്നത് ഫ്രീ ഡൊമൈനിനെ കുറിച്ചാണ് . സൌജന്യമായി നമ്മുടെ ബ്ലോഗിലേക്കോ മറ്റേതെങ്കിലും സൈറ്റിലേക്ക് റീഡയറക്ട് ചെയ്യാം. ഉദാഹരണത്തിന് ഈ ബ്ലോഗിന്റെ വിലാസം http://entewebsite.blogspot.com/ എന്നാണ്. എന്നാല്‍ www.basheer.tk എന്ന് ബ്രൊസറില്‍ എന്റര്‍ ചെയ്താല്‍ ഈ ബ്ലോഗ് തുറന്ന് വരുന്നതാണ്.

ഈ വിലാസത്തില്‍ http://www.dot.tk/en/pageA00C1A.html നിങ്ങള്‍ക്കിഷ്ടമുള്ള പേരില്‍ ഡൊമൈന്‍ തിറ്രഞെടുക്കാം (ആണ്‍കുട്ടികള്‍ ആ പേര് നേരെത്തെ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ മാത്രം‌). .tk എന്നതായിരിക്കും എക്സ്റ്റന്‍ഷന്‍. വളരെ എളുപ്പത്തില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തും അല്ലാതെയും ഡൊമൈന്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഹോം പേജിലെ teak എന്ന ലിങ്ക് വഴി ഈ സൈറ്റില്‍ യൂസര്‍ ഐ ഡിയും പാസ് വേര്‍ഡും നിര്‍മിക്കാം. അതിനു ശേഷം വലത്ത് സൈഡിലുള്ള MY DOMAIS -> ADD A NEW
DOMAIN ക്ലിക്ക് ചെയ്യുക.

ശേഷം Register a New Domain എന്നതിന്റെ താഴെ ഇഷടമുള്ള ഡൊമൈന്‍ എന്റര്‍ ചെയ്യുക. നെക്സ്റ്റ് ബട്ടണ്‍ അമര്‍ത്തുക. ഡൊമൈന്‍ ലഭ്യമല്ലെങ്കില്‍ വീണ്ടും എന്റര്‍ ചെയ്യാന്‍ ആവശ്യപ്പെടും.
ഡൊമൈന്‍ ലഭ്യമാണെങ്കില്‍ FREE DOMAIN സെലക്റ്റ് ചെയ്യുക. നെക്സ്റ്റ് ബട്ടണ്‍ അമര്‍ത്തുക.

ശേഷം ഏത് ബ്ലോഗ്ഗിലേക്ക്/ സൈറ്റിലേക്കാണോ റീഡയറക്റ്റ് ചെയ്യേണ്ടത് ആ വിലാസം എന്റര്‍ ചെയ്യുക. ഈ മെയില്‍ വിലാസം മാത്രം മതിയെങ്കില്‍ താഴെയുള്ള ടിക് ചെയ്യുക. പിന്നെ വേര്‍ഡ് വെരിഫികേഷന്‍ ടൈപ്പ് ചെയ്യുക.



ഇനി നിങ്ങള്‍ ഈ ഡൊമൈന്‍ ഉപയോഗിച്ച് നിങളുടെ ബ്ലോഗ്ഗൊ/ സൈറ്റോ തുറക്കാവുന്നതാണ്.
ഈ ഡൊമൈന്‍ പണം കൊടുത്തും സ്വന്തമാക്കാം. ഫ്രീ അല്ലേ എന്ന് കരുതി യാഹുവിന്റ്റെയും ഗൂഗിളിന്റെയും ഡൊമൈന്‍ രജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിക്കണ്ട. അതവര്‍ തന്നെ ആദ്യം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. (അനുഭവം പറഞതണേ..).

NB: ഓര്‍ക്കുക ലോകത്ത് ഒരാളും ഒന്നും സൌജന്യമായി നല്‍കില്ല. അതിന്റെ പിന്നില്‍ എന്തെകിലും താല്പര്യം ഉണ്ടാവാം.
ഇത് ഡൊമൈന്‍ ആണെന്ന് തോന്നുന്നില്ല. എന്തോ പ്രോഗ്രാം ഉപയോഗിച്ച് റീനെയിം ചെയ്യുകയാണ്. എന്റെ ഊഹം പറഞതാണ്. ശരിയൊ തെറ്റൊ ആവാം. എന്നാല്‍ ഈ ഡൊമൈന്‍ ഉപയോഗിച്ച ഒരു സൈറ്റില്‍ നിന്ന് ലിങ്ക് വഴി വേറെ സൈറ്റിലേക്ക് പോയാലും ഡൊമൈന്‍ മാറുന്നില്ല.

12:34 AM

(1) Comments

മൈക്രോസോഫ്റ്റ്‌ ലോട്ടറി

ബഷീര്‍ പൂക്കോട്ടൂര്‍

, ,

എനിക്ക് ലഭിച്ച ഒരു മെയില്‍ . മൈക്രോസോഫ്റ്റ്‌ എന്ന് കണ്ടപ്പോള്‍ ആകാംക്ഷയോടെ തൂറന്ന് നോക്കി. അപ്പോള്‍ കണ്ടത്‌ താഴെ..............

From: Microsoft Windows Lottery
Date: Fri, Aug 7, 2009 at 4:52 AM
Subject: You Have 1 New Message
To: undisclosed-recipients


The Microsoft Windows Lottery©
PO Box 1010, Liverpool L70 1NL,
United Kingdom.

FROM: THE PROMOTIONS DIRECTOR INTERNATIONAL PROMOTIONS DEPT.

Congratulations Dear Guaranteed Winner.

This is to inform you that you have won a prize money of Eight hundred And
Sixty thousand, Great Britain Pound Sterlings(£860,000.00) for the
Microsoft 2009 Email promotion which is organized by MICROSOFT WINDOWS
LIVE...

To claim your winning prize you are to send the following information about
your self to the claims manager for verification & direction.

1.FULL NAMES:
2.CONTACT ADDRESS:
3.AGE:
4.TELEPHONE NUMBER:
5.SEX:
6.NEXT OF KIN:
7.ZIP CODE:
8.OCCUPATION:
9.NATIONALITY:
10.COUNTRY:
11.ALTERNATE E-MAIL:
12.YOUR PREFERED MODE OF REMMITANCE: COURIER/ BANK

(CONTACT CLAIMS MANAGER WITH DETAILS BELOW).

Name: Dr. Wilson Dalton

E-mail: info@altonwilliams.free2all.co.uk

Tel: +44-703-596-9801

Thank you and Accept my hearty congratulations once again!.

Sincerely Your's,

Rosemary White.
Online Co-ordinator.


12:54 AM

(0) Comments

സന്തുഷ്ട ജീവിതം നയിക്കുവാന്‍ ചില നിര്‍ദ്ദേശങ്ങള്‍

ബഷീര്‍ പൂക്കോട്ടൂര്‍

സന്തുഷ്ട ജീവിതം നയിക്കുവാന്‍ ചില നിര്‍ദ്ദേശങ്ങള്‍

  • ഒരിക്കലും അലസരായി ഇരിക്കരുത്‌

  • വാഗ്ദാനങ്ങള്‍ നല്‍കുന്നതില്‍ മിതവ്യം പാലിക്കുക

  • സത്യം പറയുക, സദാ മൃദുവായി സംസാരിക്കുക

  • നിങ്ങളുടെ വരുമാനത്തിനൊത്ത്‌ ചെലവ്‌ ചെയ്യുക

  • മദ്യപാനികളില്‍ നിന്ന്‌ വിട്ടു നില്‍ക്കുക(അഥവ
    മദ്യപിക്കാതിരിക്കുക)

  • ശുദ്ധമായ സ്വഭാവമാണ്‌ ഉത്തമ ഗുണം

  • നിങ്ങള്‍ക്ക്‌ ഭാര്യയെ പോറ്റാന്‍ കഴിവില്ലെങ്കില്‍ കല്യാണം
    കഴിക്കരുത്‌

  • ഒരാളുമായി സംസാരിക്കുമ്പോള്‍ ആ വ്യക്തിയുടെ കണ്ണുകളിലൂടെ
    തിരിച്ചറിയുക

  • യുവത്വത്തില്‍ നിങ്ങള്‍ സ്വരൂപിക്കുന്ന സമ്പാദ്യങ്ങള്‍ മാത്രമേ
    വാര്‍ദ്ധക്യത്തില്‍ നിങ്ങള്‍ക്ക്‌ സഹായകമാവൂ.

  • പരിധി വിട്ട്‌ കടം വാങ്ങരുത്‌. നിങ്ങള്‍ക്ക്‌ തിരിച്ചടക്കാന്‍
    കഴിയുന്നതിന്റെ പരിധി വെക്കുക.

  • നല്ല വാക്കുകളും നല്ല സുഹൃത്തുക്കളും നിങ്ങളുടെ വ്യക്തിത്വത്തെ
    പ്രതിഫലിപ്പിക്കും.

  • ആരെങ്കിലും നിങ്ങളെ ശിക്ഷാര്‍ഹനെന്ന്‌ കുറ്റപ്പെടുത്തിയാല്‍ ആ
    കുറ്റപ്പെടുത്തലില്‍ നിന്ന്‌ മുക്തനാവാന്‍ നിങ്ങള്‍ സ്വയം ശ്രമിക്കുക.

  • പകലത്തെ ജോലിയെല്ലാം തീര്‍ത്ത ശേഷം രാത്രിയില്‍, താന്‍ അന്ന്‌
    ചെയ്ത ജോലികളെല്ലാം അവലോകനം ചെയ്യുക.

  • അറിവും അന്തസ്സും കര്‍മ്മവും കൊണ്ട്‌ മഹത്വം നേടുക.

  • മനസ്സിനെ അലയാന്‍ വിടുന്നത്‌ തടയുക

  • സന്‍മാര്‍ഗങ്ങള്‍ അനുഷ്ടിക്കുക

  • ഭക്തി കൊണ്ടും വിനയം കൊണ്ടും ഗുരുവിന്റെ അനുഗ്രഹങ്ങളെ നേടുക

  • മനുഷ്യത്വത്തിന്റെ മാര്‍ഗത്തെ പിന്തുടരുക

  • മാനവസേവ മാത്രമാണ്‌ ഈശ്വരസേവ

  • നല്ലത്‌ കാണുക, നല്ലത്‌ ചെയ്യുക, നല്ലതു കേള്‍ക്കുക, നല്ലത്‌
    ചിന്തിക്കുക, എല്ലായ്പ്പോഴും നല്ല കാര്യങ്ങള്‍ ചെയ്യാന്‍ സദാ തയ്യാറായിടുക, നല്ലത്‌
    ചെയ്യുന്നത്‌ തുടരുക.

മുകളില്‍ കൊടുത്ത സൂത്രങ്ങള്‍ ആഴ്ചയില്‍ ഒരു പ്രാവശ്യമെങ്കിലും വായിച്ച്‌, അവയെ
പിന്തുടരുക.

11:50 PM

(1) Comments

എസ് എം എസ് തമാശകള് 2

ബഷീര്‍ പൂക്കോട്ടൂര്‍

ഒരു കാര്യം പറയട്ടേ ...

ആരോടും പറയരുത്‌.
പറയില്ലെന്ന്‌ സത്യം ചെയ്താല്‍ ഞാന്‍ പറയാം.
------------------
--------------
----------

------------

--------

---

---

--


'ടൈറ്റാനിക്ക്‌ മുങ്ങിയതല്ല. ഞാന്‍ മുക്കിയതാ"




അച്ചന്‍ : ടി വി പോയി. എ സി പോയി, ഫ്രിഡ്ജും പോയി. എല്ലാം പോയി.

സെയിത്സ്മാന്‍ : സ്റ്റെബിലൈസര്‍ ഇല്ല അല്ലേ ?

അച്ചന്‍ : ഇല്ല

സെയിത്സ്മാന്‍ : നന്നായി , ഇല്ലെങ്കില്‍ അതും പോയേനെ




ലോകത്തിലെ 3 സത്യങ്ങള്‍



(1) നാവ്‌ കൊണ്ട്‌ മുഴുവന്‍ പല്ലും തൊടാന്‍ പറ്റില്ല.





(2) ഇത്‌ കേട്ടാല്‍ ചിലര്‍ ഒന്ന്‌ ചെയ്തു നോക്കും





(3) പിന്നെ ചിരിക്കും






ചിരിക്കുന്ന മുഖത്തെ വിശ്വസിക്കരുത്‌. സ്നേഹിക്കുന്ന മനസ്സിനെ വഞ്ചിക്കരുത്‌. മറക്കാത്ത മനസ്സിന്റെ മായാത്ത മുദ്രയാണ്‌ സ്നേഹം.






പറന്ന്‌ വന്ന കുരുവിയെ ബൈക്ക്‌ ഇടിച്ചു. ബോധം പോയ കുരുവിയെ ബൈക്കുകാരന്‍ കൂട്ടിലടച്ചു. ബോധം വന്ന കുരുവി "തള്ളേ ജെയിലോ , ദൈവമേ .. ബൈക്കുകാരന്‍ ചത്തോ ...






ബീരാനെ പട്ടി ഓടിച്ചു. ഓടിത്തളര്‍ന്ന ബീരാന്‍ " പണ്ടാറം. ഞാന്‍ AIRTEL സിം ആണല്ലോ ഉപയോഗിക്കുന്നത്‌. പിന്നെന്താ VODAFON നെറ്റ്‌വര്‍ക്ക്‌ പിന്നാലെ വരുന്നത്‌"






കാലം മായ്ക്കാത്ത മുറിവുണ്ടോ ?

കുളിച്ചാല്‍ പോകാത്ത അഴുക്കുണ്ടൊ ?

ചിരിച്ചാല്‍ കാണാത്ത പല്ലുണ്ടോ ?

മറക്കാന്‍ പറ്റാത്ത തെറ്റുണ്ടോ ?

പറഞ്ഞാല്‍ തീരാത്ത പ്രശ്നമുണ്ടോ ?



അല്ല . ഇതൊക്കെ വായിക്കാന്‍ തനിക്കെന്താ ഭ്രാന്തുണ്ടോ ?






പണ്ടൊരു ഗ്രാമത്തില്‍ ഒരു സുന്ദരിയായ പെണ്‍കുട്ടി ഉണ്ടായിരുന്നു.

-----------------------------
------------------------
---------------
---------
----------
-----
---

-----
--
---





കുത്തി കുത്തി നോക്കണ്ട. നിന്റെയൊക്കെ ശല്യം കൊണ്ട്‌ അവളെ കെട്ടിച്ചയച്ചു.


12:44 AM

(2) Comments

എസ് എം എസ് തമാശകള്

ബഷീര്‍ പൂക്കോട്ടൂര്‍

,

എനിക്ക്‌ മൊബൈല്‍ വഴി ലഭിച്ച ചില S M S കളാണിവയെല്ലാം. ഒരു പക്ഷെ ഇത്‌ നിങ്ങള്‍ മുന്‍പ്‌ വായിച്ച മെസ്സേജുകളായിരിക്കാം. അങ്ങനെയെങ്കില്‍ ക്ഷമിക്കുക.
*************************************************************************************
വികാരി : അന്യന്റെ പറമ്പില്‍ നിന്നും മോഷ്ടിച്ചത്‌ നല്ലതാണോടാ ...
കള്ളന്‍ : തേങ്ങ പൊതിച്ചു നോക്കിയിട്ടില്ലച്ചോ ?







നാരായണനും ബീരാനും ആത്മ സുഹൃത്തുക്കളാണ്‌.
നാരായണന്‍ ഒരു ലോറി വാങ്ങി. അതിനു പേരിട്ടു " അമ്മേ നാരായണ "
ബീരാനും ഒരു ലോറി വാങ്ങി. അതിനു പേരിട്ടു :ഉമ്മ ബീരാന്‍"






ഭാര്യ : ഒന്നു പതുക്കെ
ഭര്‍ത്താവ്‌ : ഒന്നു മിണ്ടാതിരി.
ഭാര്യ : ആഹ്‌ ആഹ്‌ എനിക്ക്‌ വേദനിക്കുന്നു.പതുക്കെ .എനിക്ക്‌ വയ്യേ. എനിക്ക്‌ പേടിയാവുന്നു.
ഭര്‍ത്താവ്‌ : പേടിക്കണ്ട . ഇപ്പം കേറും
ഭാര്യ : ആഹ്‌ ആഹ്‌
ഭര്‍ത്താവ്‌ : ഹാവൂ . കയറി
ഭാര്യ : ഇപ്പം നല്ല സുഖം







എങ്ങിനെ ഉണ്ട്‌ ഈ പുതിയ മോതിരം.







ബസ്‌ യാത്രക്കിടയില്‍ വികാരിയച്ചന്‍ സീറ്റിലിരിക്കുന്ന സ്ത്രീയുടെ തുടയില്‍ പിടിച്ചു.
അപ്പോള്‍ ആ സ്ത്രീ :അച്ചോ മത്തായിയുടെ സുവിശേഷം 5 (6) വായിക്കാറില്ലേ......?
അച്ചന്‍ നാണം കെട്ട്‌ ഇറങ്ങി ഓടി. വീട്ടില്‍ പോയി ബൈബിള്‍ മറിച്ചു നോക്കി....
അപ്പോള്‍ അച്ചന്‍ ഞെട്ടി.
മത്തായി സുവിശേഷം 5 (6) : നിന്റെ കൈകള്‍ മേല്‍പ്പോട്ട്‌ ഉയര്‍ത്തുക .അവിടെയാണു സ്വര്‍ഗം.







ഈ മന്ത്രം ദിവസം ആയിരം പ്രാവശ്യം അമ്പലമുറ്റത്തിരുന്നു ഉരുവിട്ടാല്‍ ഒരു വര്‍ഷത്തിനകം കോടിപതിയാകും







"അമ്മേ വല്ലതും തരണേ ..........!"








വീട്ടില്‍ ഉറുമ്പ്‌ ശല്യം ഉണ്ടോ ?
ഉറുമ്പ്‌ പൊടി ഉപയോഗിക്കാതെ എങ്ങിനെ അവയെ ഒഴിവാക്കാം ?
ഇതാ ഉറുമ്പിനെ കൊല്ലാന്‍ ഒരെളുപ്പ വഴി ....
ഒരു പാത്രം പഞ്ചസാരയില്‍ മുളക്‌ പൊടി വിതറി ഉറുമ്പിനു തിന്നാന്‍ കൊടുക്കുക. അതു തിന്നു കഴിഞ്ഞാല്‍ എരിവു സഹിക്കാതെ ഉറുമ്പ്‌ വെള്ളം കുടിക്കാന്‍ കിണറ്റിന്‍ കരയിലേക്ക്‌ പോവും. അപ്പോള്‍ ശബ്ദം ഉണ്ടാക്കാതെ ഉറുമ്പിന്റെ പിന്നിലൂടെ ചെന്ന്‌ ഉറുമ്പിന്റെ കാല്‍ പൊക്കി കിണറിലേക്ക്‌ തള്ളി ഇടുക. ഉറുമ്പ്‌ ക്ലോസ്‌...









ആദ്യ രാത്രിയില്‍ ഹര്‍ഭജന്‍ സിംഗ്‌ ഭാര്യയോട്‌ : ഇതിനു മുന്‍പ്‌ നിന്നെ ആരെങ്കിലും എന്തെങ്കിലും ചെയ്തിട്ടുണ്ടോ
ഭാര്യ : ഇതെന്ത്‌ ചോദ്യമാ.....ആരെങ്കിലും ഫസ്റ്റ്‌ ഓവര്‍ സ്പിന്നര്‍ക്ക്‌ കൊടുക്കുമോ ?








ഇന്ന്‌ വയര്‍ ഇല്ലാത്ത ഫോണ്‍ ഫാഷന്‍ ആയി. ഒരു കാലത്ത്‌ തലച്ചോര്‍ വേണ്ടാത്ത തല ഫാഷന്‍ ആവും.
അതാണ്‌ നിന്റെ ദിവസം .
ഓ.....
അന്ന്‌ നീ തകര്‍ക്കും അല്ലെ ?








Baby Monkey അമ്മേ എന്നെ കാണാന്‍ ഒരു ചന്തവുമില്ല.
Mother Monkey നീ ഈ ബ്ലോഗ്‌ വായിക്കുന്നവനെ നോക്ക്‌. " പട്ടി കഞ്ഞി കുടിക്കില്ല"








പണ്ട്‌ പണ്ടൊരു രാജാവുണ്ടായിരുന്നു.
---
-
-
-




ഇപ്പോള്‍ മരിച്ചു പോയി. പാവം അല്ലേ.......








ജോലിയും കൂലിയും ഇല്ലാത്തവര്‍ക്കായി !dea ഒരുക്കുന്ന പുതിയ ഓഫര്‍. 100 ഡയല്‍ ചെയ്‌ത്‌ 'ഞാന്‍ ബോംബ്‌ വെച്ചിട്ടുണ്ട'്‌ എന്നു പറയുക. ഓഫര്‍ ടാക്സി വിളിച്ചു വരും.








ആമയും മുയലും S S L C പാസ്സായി. ആമക്ക്‌ മാത്രമേ +2 അഡ്മിഷന്‍ കിട്ടിയുള്ളൂ. കാരണം.





"സ്പോര്‍ട്സ്‌ ക്വാട്ട"







മഴ വരും പോകും. പ്രേമം വരും പോകും. പണം വരും പോകും. പക്ഷേ ഈ പ്രായത്തില്‍ പല്ലു പോയാല്‍ പിന്നെ വരില്ല. അത്‌ കൊണ്ട്‌ നോക്കിയും കണ്ടും ജീവിച്ചോ ....







കാണ്‍മാനില്ല

സുന്ദരി
വെളുത്ത നിറം
85 സൈസ്‌
3 ഹോള്‍







ഈ അടയാളങ്ങളുള്ള എന്റെ "ജട്ടി"
ഇന്നലെ മുതല്‍ കാണാനില്ല. നീ എടുത്തിട്ടുണ്ടോ ...







ഇരുളിന്റെ മൌനരാഗവും ചാറ്റല്‍ മഴയുടെ ലാസ്യ ഭാവവും കുളിര്‍ കാറ്റിന്റെ താളമേളങ്ങളുമായി വീണ്ടൂം ഒരു നട്ടപ്പാതിര കൂടി. ആശംസകള്‍







Dear Customar. Your Underwear date validity for 1 yrsis over.Please change Your UNDEARWEAR" % Save Public. Thank you







നിനക്ക്‌ പറക്കാന്‍ പറ്റുമോ "
നിനക്ക്‌ മൃതസഞ്ജീവനി ഹിമാലയത്തില്‍ നിന്നു കൊണ്ട്‌ വരാന്‍ പറ്റുമോ .
നിനക്ക്‌ നെഞ്ച്‌ കീറി കാണിക്കാന്‍ പറ്റുമോ?
ഇല്ലല്ലോ ...
മുഖം മാത്രം കുരങ്ങന്റേതു പോലെ ആയാല്‍ " ഹനുമാന്‍ ആവില്ല "





1:01 AM

(5) Comments

അമീബ ഇര പിടിക്കുന്നതെങ്ങിനെ ?

ബഷീര്‍ പൂക്കോട്ടൂര്‍


2:19 AM

(0) Comments

ബ്ലോഗ് Redirect ചെയ്യാന്‍

ബഷീര്‍ പൂക്കോട്ടൂര്‍

നിങ്ങളുടെ ബ്ലോഗ്‌ വിലാസം തെറ്റായി അടിച്ചാലും യഥാര്‍ത്ത ബ്ലോഗില്‍ തന്നെ തിരിച്ചെത്തണം. അതിനുള്ള ഒരു മാര്‍ഗമാണ്‌ ഇവിടെ വിവരിക്കുന്നത്‌.

1:30 AM

(2) Comments

ബ്ലോഗ് Redirect ചെയ്യാന്‍

ബഷീര്‍ പൂക്കോട്ടൂര്‍

നിങ്ങളുടെ ബ്ലോഗ്‌ വിലാസം തെറ്റായി അടിച്ചാലും യഥാര്‍ത്ത ബ്ലോഗില്‍ തന്നെ തിരിച്ചെത്തണം. അതിനുള്ള ഒരു മാര്‍ഗമാണ്‌ ഇവിടെ വിവരിക്കുന്നത്‌.
ആദ്യമായി നിങ്ങളുടെ ബ്ലോഗിന്റെ തെറ്റായി അടിക്കാന്‍ സാധ്യതയുള്ള വിലാസത്തില്‍ ബ്ലോഗുകള്‍ രജിസ്റ്റര്‍ ചെയ്യുക. ശേഷം (ചിത്രം 1)ല്‍ കാണിച്ച പോലെ Dash Board ല്‍ Layout എന്നെ ഭാഗം ക്ലിക്ക്‌ ചെയ്യുക



ചിത്രം 1

തുറന്നു വരുന്ന വിന്‍ഡോയില്‍ (ചിത്രം 2)ല്‍ Edit HTML എന്ന ഭാഗം ക്ലിക്ക്‌ ചെയ്യുക ചിത്രം 2
ശേഷം ചിത്രം 3 ല്‍ കാണുന്ന ഭാഗം കണ്ടെത്തുക.

Ente Websiteചിത്രം 3

എന്നെതിന്റെ താഴെ ഈ കോഡ്‌


ഉള്‍പ്പെടുത്തുക



ഇതില്‍ http://enter the new URL here എന്ന ഭാഗത്ത്‌ ഏതു ബ്ലോഗിലേക്കാണ്‌ റീഡയറക്റ്റ്‌ ചെയ്യേണ്ടത്‌ ആ ബ്ലോഗ്‌ വിലാസം നല്‍കുക. ശേഷം Save Template. ഇനി വിലാസം തെറ്റായി അടിച്ചാലും യഥാര്‍ത്ത ബ്ലോഗിലേക്ക്‌ തന്നെ തിരിച്ചു വരും.

ശ്രദ്ധിക്കുക. പുതിയ ബ്ലോഗുണ്ടാക്കി ഉടന്‍ തന്നെ മറ്റൊരു ബ്ലോഗിലേക്ക്‌ റീഡയറക്ട്‌ ചെയ്താല്‍ ചിലപ്പോള്‍ സ്പാം ബ്ലോഗാണെന്ന്‌ കരുതി Google കഴുത്തിന്‌ പിടിക്കും. (അനുഭവസ്ഥനാണേ....)

3:03 PM

(2) Comments

ഹിഡന്‍ ഫയലുകള്‍ കാണാന്‍

ബഷീര്‍ പൂക്കോട്ടൂര്‍

,

എന്റെ കമ്പ്യൂട്ടറില്‍ ഇടക്കിടെ ഉണ്ടാകുന്ന പ്രശ്നമാണ്‌ ഹൈഡ്‌ ചെയ്ത ഫയലുകള്‍ Un Hide ചെയ്യാന്‍ കഴിയാതിരിക്കുക എന്നത്‌.ചില വൈറസുകളോ/ ബഗുകളോ ആയിരിക്കാം ഇതിനു പിന്നില്‍.

സാധാരണ ഗതിയില്‍ Windows Explorer -> Tools -> Folder Options -> View -> File and Folders -> Show Hidden Files and Folders എന്നിങ്ങനെ പോയാല്‍ തിരിച്ചെടുക്കാന്‍ കഴിയും. പക്ഷെ ചില സമയങ്ങളില്‍ ഇങ്ങനെയും തിരിച്ചെടുക്കാന്‍ കഴിയുന്നില്ല. ആദ്യമൊക്കെ വിന്‍ഡോസ്‌ റീ ഇന്‍സ്റ്റാള്‍ ചെയ്യാറാണ്‌ പതിവ്‌. പിന്നെ ഇതൊരു പതിവായപ്പോള്‍ WinRar ഉപയോഗിച്ചു ഹിഡണ്‍ ഫയലുകള്‍ ഉപയോഗിച്ചു പോന്നു.
ഇന്റര്‍നെറ്റില്‍ നിന്നു തന്നെ ഹിഡണ്‍ ഫയലുകള്‍ തിരിച്ചെടുക്കാനുള്ള മാര്‍ഗം കിട്ടി. അതു ഇവിടെ പോസ്റ്റുന്നു. നിങ്ങള്‍ക്ക്‌ അറിയാവുന്ന കാര്യമായിരിക്കാം. അറിയാത്തവര്‍ക്ക്‌ ഉപകാരമാവും എന്ന്‌ പ്രത്യാശിക്കുന്നു.

വിന്‍ഡോസ്‌ രജിസ്ട്രിയില്‍ പോയി ഈ പ്രശ്നം പരിഹരിക്കാന്‍ സാധിക്കും.
ആദ്യം രജിസ്ട്രിയുടെ ബാക്കപ്പ്‌ എടുത്ത്‌ വെക്കാന്‍ മറക്കരുത്‌.

താഴെ കാണും പോലെ ചെയ്യുക.
Start -> Run ല്‍ regedit എന്ന്‌ ടൈപ്പ്‌ ചെയ്യുക. Enter അമര്‍ത്തുക. അപ്പോള്‍ Registry Editer തുറന്ന്‌ വരും. അതില്‍ HKEY_LOCAL_MECHINE -> SOFTWEAR -> MICROSOFT -> WINDOWS -> CURRENT VERSION -> Explorer -> Advanced -> Folder Hidden -> SHO
WALL (ചിത്രം 1) ശേഷം വലത്തു കാണുന്ന Checcked Value എന്നതില്‍ Double Click ചെയ്യുക(ചിത്രം 2. അതിന്റെ വാല്യു 0 ആയിരിക്കും. അതു 1 എന്നാക്കി മാറ്റുക. ശേഷം ഇതു ക്ലോസ്‌ ചെയ്ത്‌ Windows Explorer -> Tools -> Folder Options -> View -> File and Folders -> Show Hidden Files and Folders എന്നതിന്റെ റേഡിയോ ബട്ടണ്‍ സെലക്റ്റ്‌ ചെയ്യുക. OK. ഇപ്പോള്‍ ഹിഡന്‍ ഫയലുകള്‍ കാണാന്‍ സാധിക്കും








NB: ചിലപ്പോള്‍ Tools -> Folder Options എന്ന menu തന്നെ കാണാന്‍ കഴിയില്ല . അതിനെയും തിരിച്ചെടുക്കാം. അതിനെ കുറിച്ച്‌ പിന്നീടൊരിക്കല്‍ പോസ്റ്റാം.

10:06 AM

(1) Comments

അങ്ങിനെ ഞാനും കോടിപതിയായി

ബഷീര്‍ പൂക്കോട്ടൂര്‍

എനിക്ക് ഈ അടുത്ത് ലഭിച്ച ഒരു E Mail ആണിത് .

CLAIM YOUR WINNING
UK NATIONAL LOTTERY
Tue, Sep 9, 2008 at 11:03 PM

YOU HAVE BEEN AWARDED A TOTAL SUM OF £480,000 (Four Hundred and Eighty Thousand Great British Pounds) FROM OUR AUGUST 2008 MONTHLY DRAWS. TO CLAIM YOUR AWARD, E-MAIL MR. ROSANKA SYLVESTER
E-MAIL:-
allocationunit@msn.com +4470359 11025 CONGRATULATIONS




ഇത്തരം ലോട്ടറി തട്ടിപ്പിനെ കുറിച്ച് മുമ്പ്
ഈ ബ്ലോഗില്‍ വായിച്ചിരുന്നു . അത് കൊണ്ട്ട് തന്നെ ഈ ചതിക്കുഴിയില്‍ വീണില്ല .
ജാഗ്രതൈ ......

12:04 AM

(10) Comments

മലപ്പുറം നിഘണ്ടു (Malappuram Dictionary)

മലപ്പുറത്തിന്റെ മലയാളം
==============

ഇജ്ജ്‌ - താങ്കള്‍
ഇച്ച്‌ - എനിക്ക്‌
കജ്ജ്‌ - കൈ
നെജ്ജ്‌ - നെയ്യ്‌
പജ്ജ്‌ - പശു
കുജ്ജ്‌ - കുഴി
തിജ്ജ്‌ - തീ
കുടി - വീട്‌
പെര - വീട്‌
മണ്ടുക - ഓടുക
പള്ള - വയര്‍
ബെരുത്തം - വേദന
പള്ളീ ബെരുത്തം - വയറു വേദന
മാണം - വേണം
മാങ്ങി - വാങ്ങി
മാണ്ട - വേണ്ട
നെജ്ജപ്പം - നെയ്യപ്പം
കുജ്ജപ്പം - കുഴിയപ്പം
അനക്ക്‌ - നിനക്ക്‌
ഇബടെ - ഇവിടെ
ഔടെ - അവിടെ
എത്താ - എന്താ
ബെജ്ജാ- സുഖമില്ല
എറച്ചി - ഇറച്ചി
പഞ്ചാര - പഞ്ചസാര
ചക്കര - ശര്‍ക്കര
ബെള്‍ത്തുള്ളി - വെളുത്തുള്ളി
ബെയ്ക്കുക - തിന്നുക
ഓന്‌ - അവന്‍
ഓള്‍ - അവള്‍
ഓല്‍ക്ക്‌ - അവര്‍ക്ക്‌
കജ്ജൂല - കഴിയുകയില്ല
എങ്ങട്ട്‌ - എങ്ങോട്ട്‌
ഇങ്ങട്ട്‌ - ഇങ്ങോട്ട്‌
പോണത്‌ - പോകുന്നത്‌
പൈക്കള്‍ - പശുക്കള്‍
മന്‍സന്‍ - മനുഷ്യന്‍
വര്ണ്ണ്ട്‌ - വരുന്നുണ്ട്‌
ചൊര്‍ക്ക്‌ - സൌന്ദര്യം


::ഇതു ആരെയും വേദനിപ്പിക്കാനല്ല.
തമാശയായി കരുതുക
.


Malappuram Dictionary
Malayalam Language, Words, Language Tutor
Keralam, My Website,

1:04 AM

(1) Comments

ലോകത്തെ ഏറ്റവും പ്രായം കൂടിയ ബ്ലോഗര്‍ അന്തരിച്ചു.

കാന്‍ബെറ.ഇന്റര്‍നെറ്റ്‌ ബ്ലോഗിലൂടെ സന്ദേശങ്ങള്‍ അയക്കുകയും ആശയവിനിമയം നടത്തുകയും ചെയ്യുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന ഖ്യാതി നേടിയ ആസ്ത്രേലിയക്കാരി അന്തരിച്ചു.108 വയസ്‌ പ്രായമുള്ള ഒലിവ്‌ റിലെ ആണ്‌ കഴിഞ്ഞ ദിവസം മരിച്ചത്‌.
രണ്ടാം ലോകയുദ്ധങ്ങളുടെ കാലത്തേതടക്കമുള്ള തന്റെ ജീവിതാനുഭവങ്ങള്‍ ബ്ലോഗ്‌ വായനക്കാരുമായി പങ്കു വെച്ച അവരുടെ അവസാന സന്ദേശം തന്റെ മോശമായ ആരോഗ്യത്തെയും താനേറ്റവും ഇഷ്ടപ്പെടുന്ന ഗാനത്തെയും കുറിച്ചായിരുന്നു.അവരുടെ കൊച്ചു ജീവിത വര്‍ത്തമാനങ്ങളും പാടുന്നതിന്റെയും പറയുന്നതിന്റെയും വീഡിയോ ചിത്രങ്ങളും അടങ്ങിയ ബ്ലോഗ്‌ ലോകത്തിന്റെ നാനാഭാഗത്തുള്ള അനുവാചകരുടെ ശ്രദ്ധ പിടിച്ചു പറ്റുകയുണ്ടായി.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ്‌ ബ്ലോഗിന്റെ ലോകത്തേക്ക്‌ അവര്‍ പ്രവേശിക്കുന്നത്‌.അതിനു ശേഷം 74 സന്ദേശങ്ങള്‍ അവര്‍ പോസ്റ്റ്‌ ചെയ്തു. തനിക്ക്‌ ലഭിക്കുന്ന 100 കണക്കിനു കത്തുകള്‍ ദിനേന വായിക്കുന്നുണ്ടെന്നും അവസാന സന്ദേശത്തില്‍ അവര്‍ പറയുകയുണ്ടായി.ഒലീവ്‌ റിലേക്ക്‌ മുമ്പ്‌ സ്പെയിന്‍കാരിയായ മരിയ അമേലിയക്കായിരുന്നു ഏറ്റവും പ്രായം കൂടിയ ബ്ലോഗറെന്ന ബഹുമതി.

കുടുതല്‍ ചിത്രങ്ങള്‍ / വീഡിയോകള്‍
THE LIFE OF RILEY


തേജസ്‌ ഓണ്‍ ലൈന്‍
15.07.08 ചൊവ്വ